Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Dmk Leader

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 2 ഫെബ്രുവരി 2022 (19:36 IST)
ചെന്നൈയില്‍ ആളുകള്‍ നോക്കി നില്‍ക്കെ ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. മടിപ്പാക്കം യൂണിറ്റ് സെക്രട്ടറി ശെല്‍വമാണ് മരിച്ചത്. നഗരതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഡിഎംകെ നേതാവാണ് ശെല്‍വം. 
 
മടിപ്പാക്കം പെരിയാര്‍ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്. തിരഞ്ഞെടുപ്പ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. നിറയെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ആക്രമണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം