Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ദിവസം പത്ത് ലക്ഷം പേർക്ക് കൊവിഡ്, യുഎസിൽ കൊവിഡ് സുനാമി

ഒറ്റ ദിവസം പത്ത് ലക്ഷം പേർക്ക് കൊവിഡ്, യുഎസിൽ കൊവിഡ് സുനാമി
, ചൊവ്വ, 4 ജനുവരി 2022 (16:29 IST)
ഒമിക്രോൺ തീവ്രമായി വ്യാപിക്കുന്ന അമേരിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്‌തത് പത്ത് ലക്ഷത്തിലേറെ കൊവിഡ് കേസുകൾ. ഇതാദ്യമായാണ് ഒരു രാജ്യത്ത് ഇത്രയധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
 
നാലു ദിവസം മുൻപ് യുഎസിൽ ഒരു ദിവസം 5,90,000 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഇരട്ടിയോളമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഡെൽറ്റ വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ മെയിൽ 4,14,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ഉയർന്ന കൊവിഡ് നിരക്ക്.
 
അതേസമയം കേസുകൾ വൻതോതിലുണ്ടെങ്കിലും ഹോസ്‌പിറ്റലൈസേഷൻ കൂടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വ്യാപകമായ കൊവിഡ് ടെസ്റ്റുകളും ഐസൊലേഷൻ നടപടികളു‌മാണ് അമേരിക്ക പിന്തുടരുന്നത്. പലയിടങ്ങളിലും ഓഫീസുകൾ അടഞ്ഞുകിടക്കുകയാണ്. സ്കൂളുകളും പ്രവർത്തിക്കുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ച് കാറോടിച്ച എഎസ്‌ഐ അറസ്റ്റില്‍