Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ,ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ,ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
, ചൊവ്വ, 4 ജനുവരി 2022 (14:46 IST)
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോമിലേക്ക് മാറണം. സ്വകാര്യ സ്ഥാപനങ്ങൾ പകുതി ജീവനക്കാരെ വെച്ച് മാത്രം പ്രവർത്തിക്കണമെന്നും സിസോദിയ നിർദേശിച്ചു.
 
ശനി, ഞായർ ദിവസങ്ങളിലാകും കർഫ്യൂ. ജനങ്ങൾ ആവശ്യത്തിന് മാത്രമെ പുറത്തിറങ്ങാവുവെന്ന് ദുരാന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സിസോദിയ പറഞ്ഞു. ഡൽഹിയിൽ നിലവിൽ 11,000 ആക്‌ടീവ് കേസുകളാണുള്ളത്. ഇതിൽ 350 പേരാണ് ആശുപത്രിയിലുള്ളത്. 124 പേർക്ക് ഓക്‌സിജൻ ആവശ്യമായി വന്നു. 7 പേർ വെന്റിലേറ്ററിലാണെന്നും സിസോദിയ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവശങ്കര്‍ വീണ്ടും സര്‍വീസിലേക്ക്; മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം