Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

Bethany Lynn Stephen
വിര്‍ജീനിയ , ബുധന്‍, 20 ഡിസം‌ബര്‍ 2017 (16:57 IST)
യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു. അമേരിക്കന്‍ സ്വദേശിനി ബെഥാനി ലിന്‍ സ്റ്റീഫന്റെ (22) ദുരൂഹ മരണത്തിലാണ് വെളിപ്പെടുത്തലുമായി ഗൂച്‌ലാന്‍ഡ് കൗണ്ടി പൊലീസ് രംഗത്തുവന്നത്.

കഴിഞ്ഞയാഴ്‌ചയാണ് ക്രൂരമായ കൊലച്ചെയ്യപ്പെട്ട നിലയില്‍ ബെഥാനിയുടെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി എന്ന തരത്തിലായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, പുറത്തുവന്ന വാര്‍ത്തകളെ അപ്പാടെ തള്ളുന്ന റിപ്പോര്‍ട്ടാണ് പൊലീസ് മേധാവി ജിം ആഗ്ന്യൂ പുറത്തു വിട്ടത്.

“ ബെഥാനി മാനഭംഗത്തിന് ഇരയായിട്ടില്ല. അതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ല. പിറ്റ്ബുള്‍ ഇനത്തില്‍പെട്ട  വളര്‍ത്തുനായ്ക്കളുമായി സവാരിക്ക് പോകുമ്പോള്‍ ഇവരെ നായ്‌ക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നു. നായ്‌ക്കള്‍ ബെഥാനിയെ ആക്രമിച്ച ശേഷം നെഞ്ചുംകൂട് ഭക്ഷിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി കുറച്ചു സമയത്തിന് ശേഷമാണ് മരിച്ചത് ”- എന്നും പൊലീസ് മേധാവി വിശദീകരിച്ചു.

എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ബെഥാനിയുടെ സുഹൃത്തുക്കള്‍ തള്ളി. “ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍ തന്നെ എടുത്തുവളര്‍ത്തുന്നതാണ്. ഉപദ്രവകാരികളായ നായ്‌ക്കള്‍ അല്ല ഇവ. പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, നായക്ക്‌ളെ വനത്തിനുള്ളില്‍ നിന്ന് ബെഥാനിയുടെ പിതാവ് കണ്ടെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ പരാതി