Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് അസാധുവാക്കിയ തീരുമാനം വെനസ്വേല മരവിപ്പിച്ചു

വെനിസ്വേല നോട്ട്​ പിൻവലിക്കൽ തീരുമാനം മരവിപ്പിച്ചു

നോട്ട് അസാധുവാക്കിയ തീരുമാനം വെനസ്വേല മരവിപ്പിച്ചു
കാറക്കസ് , ഞായര്‍, 18 ഡിസം‌ബര്‍ 2016 (12:14 IST)
ലാറ്റിൻ ​അമേരിക്കൻ രാജ്യമായ വെനിസ്വേലയില്‍ നോട്ട്​ അസാധുവാക്കല്‍ തീരുമാനം മരവിപ്പിച്ചു. വന്‍ പ്രക്ഷോഭവും കൊള്ളയും അരങ്ങേറിയതിന് പിന്നാലെയാണിത്. പിന്‍‌വലിച്ച 100 ബൊളിവർ ബില്‍ നോട്ടുകള്‍ ജനുവരി രണ്ട്​ വരെ ഉപയോഗിക്കാമെന്നാണ് ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ. 
 
ഇന്ത്യ നടപ്പിലാക്കിയ നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ സമാനമായായിരുന്നു വെനിസ്വേല അവരുടെ നോട്ടുകള്‍ പിന്‍‌വലിച്ചത്. എന്നാല്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുന്ന വേളയിലാണ്​ പ്രസിഡൻറ്​ നിക്കോളസ്​ മഡുറോ നോട്ട്​ പിൻവലിക്കൽ തീരുമാനം ​മരവിപ്പിച്ച വിവരം പ്രഖ്യാപിച്ചത്​​.
 
പഴയ നോട്ടുകള്‍ മാറ്റുന്നതിനായി ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭവും കൊള്ളയും നടന്നിരുന്നു. രാജ്യത്തെ വ്യാപര സ്​ഥാപനങ്ങളെല്ലാം ഇപ്പോളും അടഞ്ഞു കിടക്കുകയാണ്​. പലർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ്​​ നോട്ട്​ പിൻവലിക്കൽ തീരുമാനം വെനിസ്വേല നീട്ടിയ​തെന്നാണ് പുറത്തുവരുന്ന​ സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട്​ അസാധുവാക്കൽ: ഹൈദരാബാദിൽ നിന്ന് പിടികൂടിയത് 2700 കോടിയുടെ സ്വർണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്