സ്പാനീഷ് സ്ക്വാഷ് ടൂർണമെന്റിലെ വിജയിയായ വനിതാ താരത്തിന് സമ്മാനമായി നൽകിയത് വൈബ്രേറ്റർ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
ചൊവ്വ, 21 മെയ് 2019 (19:18 IST)
നോർത്തേർൺ സ്പെയിനിലെ ഒരു സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വിജയിയായ വനിതാ താരത്തിന് സമ്മാനമായി ട്രോഫിയോടൊപ്പം വൈബ്രേറ്റർ കൂടി നൽകി സംഘാടകർ. സ്പെയിനിലെ സ്ക്വാഷ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടന്ന മത്സരത്തിലാണ് സംഘാടകരുടെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടി ഉണ്ടായത്. മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചവർക്ക്, ഇലക്ട്രോണിക് ഫൂട്ട് ഫയലും ഹെയർ റിമൂവൽ വാക്സുമാണ് അധികൃതർ സമ്മാനമായി നൽകിയത്.
 
മത്സര വിജയികളായ വനിതകൾ സംഭവത്തിൽ ലോക്കൽ സ്ക്വഷ് ഫെഡറേഷന് പരാതി നൽകിക്കഴിഞ്ഞു. സംഘാടകർ സമ്മാനമായി നൽകിയ വൈബ്രേറ്ററും ഹെയർ റിമൂവൽ വാക്സും പരാതിയോടൊപ്പം ഇവർ ലോക്കൽ സ്ക്വാഷ് ഫെഡറേഷന് അയച്ചുനൽകിയിട്ടുണ്ട്. സ്ത്രീകൾ ഇത്തരത്തിൽ നിരവധ് പ്രശ്നങ്ങൾ അവരുടെ മേഖലകളിൽ നേരിടുന്നുണ്ടെന്നും സമൂഹം മാറേണ്ടിയിരിക്കുന്നു എന്നും ടൂർണമെന്റിൽ വിജയിച്ച എലിസബത്ത് സാഡോ പറഞ്ഞു.
 
മത്സരം സംഘടിപ്പിച്ച സ്ക്വാഷ് ഒവീഡിയോ എന്ന ക്ലബിനെതിരെ സ്ക്വാഷ് ഫെഡറേഷൻ നടപടിയെടുത്തതായാണ് റിപ്പോർട്ടുകൾ. കയിക രംഗത്ത് സ്ത്രീകൾ നേർടുന്ന ചൂഷണങ്ങളെ കുറിച്ച ആളുകൾ ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യുന്നുണ്ട്, ഇത്തരം പ്രവണതകൾ തടയാൻ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നാൽ മാത്രമേ സ്ത്രീകൾക്ക് കായിക മേഖലയിൽ തിളങ്ങാനാകൂ എന്നും എലിസബത്ത് സാഡോ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments