Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുബായിൽ എത്തണമെങ്കിൽ കർശനമായ നിബന്ധനകൾ: മുൻകൂർ അനുമതി നിർബന്ധം

ദുബായിൽ എത്തണമെങ്കിൽ കർശനമായ നിബന്ധനകൾ: മുൻകൂർ അനുമതി നിർബന്ധം
, വെള്ളി, 9 ഒക്‌ടോബര്‍ 2020 (09:28 IST)
ദുബയിലേയ്ക്കുള്ള യാത്രാനുമതി കൂടുതൽ കർശനമാക്കി അധികൃതർ. വിദേശരാജ്യങ്ങളിൽനിന്നും മാത്രമല്ല. മറ്റു എമിറേറ്റുകളിൽനിന്നും എത്തുന്നവരും മുൻ കൂർ അനുമതി തേടണം. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബായിയില്‍ എത്തുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും, ദുബായ് വിസക്കാര്‍ ദുബായ് എമിഗ്രെഷനില്‍ നിന്നുമാണ് അനുമതി വാങ്ങേണ്ടത്. അനുമതി ലഭിക്കാനായി ഇരുവകുപ്പുകളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ വിസ ചട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്നതിനാൽ ഇക്കാര്യങ്ങളിൽ ടോൾഫ്രീ നമ്പരുകളിൽ വ്യക്തത വരുത്താം. 
 
യുഎഇയിലുള്ളവർക്ക് 8005111 എന്ന ടോള്‍ഫ്രീ നമ്പറിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 00971 4313999 എന്ന നമ്പറിലും ബന്ധപ്പെടാം. ഇതിനു പുറമെ [email protected] എന്ന ഇ-മെയിൽ വഴിയും, വെബ്സൈറ്റിലെ ചാറ്റ് ബോക്സ് വഴിയും വിവരങ്ങൾ തേടാം. അതേസമയം നിയന്ത്രണങ്ങൾ അറിയാതെ എത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ അനുമതി നൽകിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിലെ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തിയാണ് ഇവരുടെ രേഖകള്‍ പരിശോധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഡേവിഡേട്ടാ, ഓം‌ലെറ്റുണ്ടോ ചൂടായിട്ട് ?” - ഇന്ന് ലോക മുട്ട ദിനം !