ചന്ദ്രൻ ഇന്ന് വലിയവനാകും!...
ഇന്ന് സൂപ്പർ മൂൺ പ്രത്യക്ഷപ്പെടും!
നവംബർ 14 ചരിത്രത്തിൽ എഴുതി ചേർക്കാവുന്ന ഒരു അപൂർവ്വ ദിവസം തന്നെയാകും. ഇന്ന് മറ്റെന്ത് മറന്നാലും ആകാശത്തേക്ക് നോക്കാൻ മാത്രം മറക്കരുത്. നോക്കാതിരുന്നാൽ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച കാണാൻ കഴിഞ്ഞില്ലെന്ന് വരാം. നിങ്ങളുടെ ആയുഷ്കാലത്ത് തന്നെ കണ്ടതിൽ വെച്ച് ഏറ്റവും ശോഭയും വലിപ്പവുമുള്ള ചന്ദ്രനെയാകും ഇന്ന് നിങ്ങൾക്ക് കാണാൻ സാധിക്കുക. അതും ഭൂമിയുടെ തൊട്ടടുത്ത്. 1948ലായിരുന്നു ചന്ദ്രന്‍ ഈ അവസ്ഥയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാം തവണയാണ് സൂപ്പര്‍മൂണ്‍ എന്ന ഈ അപൂര്‍വത സംഭവിക്കുന്നത്.
തുലാവർഷ മേഘങ്ങൾ ചന്ദ്രനെ മറക്കാതിരിക്കാൻ പ്രാർത്ഥിക്കാം. ഇനി ഇത്രയും അടുത്ത് ചന്ദ്രനെ കാണണമെങ്കിൽ 2034 നവംബർ 25 വരെ കാത്തിരിക്കണം. ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ് അതിനാൽ ഈ ദിവസങ്ങളിൽ കൂടുതൽ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നുണ്ട്.
എഴുപത് വർഷങ്ങൾക്ക് ശേഷം എത്തുന്ന ഏറ്റവും വലിയ ചന്ദ്രൻ വിതയ്ക്കുന്നത് നാശമായിരിക്കുമോ എന്നും ഭയക്കുന്നുണ്ട്. സാധാരണ ചന്ദ്രനേക്കാള്‍ പതിനാല് ശതമാനം വലുപ്പക്കൂടുതലും ഇരുപത് ശതമാനം പ്രകാശവും ഇതിന് ഉണ്ടാകുമെന്നുമാണ് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയുണ്ട്. രണ്ടാം തവണയും സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നതോടെ നിരവധി അന്ധവിശ്വാസങ്ങളും പുറപ്പെട്ടു കഴിഞ്ഞു.