Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്സിൻ ദേശീയത മഹമാരി വർധിപ്പിയ്ക്കും, വിതരണത്തിൽ തുല്യത ഉറപ്പാക്കണം എന്ന് ലോകാരോഗ്യ സംഘന

വാക്സിൻ ദേശീയത മഹമാരി വർധിപ്പിയ്ക്കും, വിതരണത്തിൽ തുല്യത ഉറപ്പാക്കണം എന്ന് ലോകാരോഗ്യ സംഘന
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (09:56 IST)
ബെർലിൻ: വാക്സിൻ ദേശീയത മഹാമാരിയുടെ വ്യാപനത്തിന് ഇടയാക്കുമെന്നും. അതിനാൽ ലോക രാജ്യങ്ങളിൽ വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ബെർലിനിൽ ത്രിദിന ലോകാരോഗ്യ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് രാജ്യങ്ങൾ സ്വന്തം പൗരൻമാർക്ക് മാത്രമായി വാക്സിൻ വിതരണം ചെയ്താലുണ്ടാകുന്ന അപകടത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 
 
കൊവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണം. ഭാവിയിൽ ഉണ്ടാകുന്ന വാക്സിന് രാജ്യങ്ങൾ ആഗോള ഐക്യദർഢ്യം പ്രഖ്യാപിയ്ക്കണം. ദരിദ്ര രാജ്യങ്ങൾക്കും വാക്സിൻ ഉറപ്പാക്കിയാൽ മാത്രമേ വൈറസ് വ്യാപനത്തെ നിയന്ത്രിയ്ക്കാനാകു. രജ്യങ്ങൾ അവരുടെ സ്വന്തം പൗരൻമാർക്ക് ആദ്യം വാക്സിൻ ഉറപ്പാക്കും എന്നാത് സ്വാഭാവികമാണ് എന്നാൽ ചില രാജ്യങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകുന്നത്തിന് പകരം എല്ലാ രാജ്യങ്ങളിലെയും ചിലർക്ക് വാകിസിൻ നൽകുന്നതാണ് മികച്ച വഴി. ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 6,843 പേർക്ക് കൊവിഡ്, 5,694 പേർക്ക് രോഗം സമ്പർക്കത്തിലൂടെ, 7,649 പേർക്ക് രോഗമുക്തി