കൊറോണയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെട്രോസ് അദാനം പറഞ്ഞു. കൊവിഡിന്റെ ഉത്ഭവം ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലാബില്‍ നിന്നാണെന്ന് അമേരിക്കന്‍ ഏജന്‍സി പറഞ്ഞതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. അമേരിക്കന്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റാണ് കൊവിഡ് ചൈനയുടേതാണെന്ന നിഗമനത്തിലെത്തിയത്. ഇത് ഞായറാഴ്ച വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത് ചൈന നിഷേധിച്ചിട്ടുണ്ട്. 2019ല്‍ ചൈനയിലെ വുഹാനിലാണ് കൊവിഡ് ആദ്യമായി കണ്ടെത്തിയത്.