Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണയെക്കാള്‍ 20 മടങ്ങ് അപകടകരം; പുതിയ പകര്‍ച്ചവ്യാധിയുടെ വരവറിയിച്ച് ലോകാരോഗ്യ സംഘടന

കൊറോണയെക്കാള്‍ 20 മടങ്ങ് അപകടകരം; പുതിയ പകര്‍ച്ചവ്യാധിയുടെ വരവറിയിച്ച് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ഡിസം‌ബര്‍ 2024 (16:03 IST)
കൊറോണ ലോകത്തിന് വരുത്തിയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. എല്ലാവരും അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കൂടി, ലോകം ഒരു മരുഭൂമിക്ക് സമമായി. ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തോട് വിടപറഞ്ഞു. തൊട്ടുപിന്നാലെ മങ്കിപോക്‌സെന്ന മാരക രോഗവും ലോകത്ത് പടര്‍ന്നു. നൂറിലധികം രാജ്യങ്ങളില്‍ മങ്കിപോക്‌സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഡിസീസ് എക്‌സെന്ന രോഗമാണ് തലയ്ക്ക് മുകളില്‍ ഭീഷണിയായിരിക്കുന്നത്. 
 
ആഫ്രിക്കയില്‍ മുന്നൂറിലധികം പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 140പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ലോക രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണയുടെ 20 മടങ്ങ് അപകടകാരിയാണ് പുതിയ രോഗമെന്നാണ് അദ്ദേഹം പറയുന്നത്. കൊവിഡിനും ഇബോളയ്ക്കും സമാനമായ ലക്ഷണങ്ങളാണ് ഡിസീസ് എക്‌സിനും ഉള്ളത്. 
 
ശ്വസനപ്രശ്‌നം. മസിലുകളിലും സന്ധികളിലും വേദന, വയറിളക്കം, ഛര്‍ദ്ദി, ക്ഷീണം തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തിനോക്കൂ, അപ്പോള്‍ സത്യം അറിയാം'; ലോക്‌സഭയിലെ ആദ്യ പ്രസംഗത്തില്‍ കത്തിക്കയറി പ്രിയങ്ക