കൊവിഡിനെതിരെ കൃത്യമായ മുൻകരുതലുകൾ പാലിക്കുന്നതിൽ ലോകരാജ്യങ്ങൾ പരാജയപ്പെട്ടാൽ കൊവിഡ് ഇനിയും വഷളാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടിസ്ഥാന കാര്യങ്ങൾ പാലിക്കാനായില്ലെങ്കിൽ രോഗം ഇനിയ്ഉം വഷളാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
പലരാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നത്.ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 230,000 പുതിയ കേസുകളില്‍ 80 ശതമാനവും 10 രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഇതിൽ 50 ശതമാനവും രണ്ട് രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് 1.30 കോടിയിലധികം ആളുകള്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.