Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയുണ്ടാകും,തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്, മുന്നറിയിപ്പുമായി ഖത്തർ

qatar responds, Israel attack qatar, Israel- Hamaz,International News,ഖത്തർ ആക്രമണം ഇസ്രായേൽ,ഇസ്രായേലിനെതിരെ ഖത്തർ, ഹമാസ്

അഭിറാം മനോഹർ

, ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (17:11 IST)
ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണം രാഷ്ട്രീയ ഭീകരതയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി. ഇസ്രായേല്‍ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തിനുണ്ടെന്നും പ്രതികാരത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
 
ഖത്തറിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള ഒരു കടന്നുകയറ്റവും വെച്ചുപൊറുപ്പിക്കില്ല. സുരക്ഷയ്ക്ക് ഭീഷണിയാവുകയും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിവേകശൂന്യമായ ഏതൊരു ലംഘനത്തിനെതിരെയും ശക്തമായി പ്രതികരിക്കും. ഈ നഗ്‌നമായ ആക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം രാജ്യത്തിനുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 
ക്രൂരത മാത്രം പ്രതിഫലിപ്പിക്കുന്ന നെതന്യാഹുവിന്റെ കിരാതമായ പെരുമാറ്റത്തിനെതിരെ മേഖല ഒന്നടങ്കം പ്രതികരിക്കേണ്ട നിര്‍ണായകമായ ഘട്ടമെത്തിയിരിക്കുന്നു. അന്താരാഷ്ട്ര സംവിധാനങ്ങലെയും നിയമങ്ങളെയും അവഗണിച്ച് അദ്ദേഹം മേഖലയെ പരിഹരിക്കാനാവാത്ത തലത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കാന്‍ 9 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവഴിച്ചത് 4.29 കോടി രൂപ, വിവരാവകാശ കണക്കുകള്‍