Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രാജകുമാരി എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു; വോഗിന്റെ കവര്‍ പേജില്‍ കേയ്‌റ്റ് പ്രത്യക്ഷപ്പെട്ടത് ഒരുക്കങ്ങളില്ലാതെ, ചിത്രങ്ങള്‍ വൈറലാകുമ്പോഴും കേയ്‌റ്റ് കൂളാണ്

കളര്‍ ഫോട്ടോയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും വോഗ് പകര്‍ത്തിയിട്ടുണ്ട്

വോഗിന്റെ കവര്‍ പേജില്‍ കേയ്‌റ്റ്
ബ്രിട്ടന്‍ , തിങ്കള്‍, 2 മെയ് 2016 (15:07 IST)
പ്രശസ്‌തമായ ഫാഷന്‍ മാഗസിന്‍ വോഗിന്റെ നൂറാം വര്‍ഷികം പ്രമാണിച്ച് പുതിയ പതിപ്പിന്റെ കവര്‍ പേജില്‍ കേയ്‌റ്റ് രാജകുമാരി വ്യത്യസ്ഥമായ വേഷത്തില്‍. മുന്തിയ വസ്‌ത്രങ്ങളും അത്യാധൂനിക മേക്കപ്പുകളും ഉപേക്ഷിച്ച് സ്വന്തമായ സ്‌റ്റൈലിലാണ് രാജകുമാരി ഫോട്ടോയ്‌ക്ക് മുന്നില്‍ എത്തിയത്.

ക്വാഷല്‍ വസ്‌ത്രങ്ങള്‍ അണിഞ്ഞ് പ്രത്യേകിച്ച് ഒരു ഒരുക്കങ്ങളും നടത്താതെയാണ് കേയ്‌റ്റ് വോഗിന്റെ കവര്‍ പേജില്‍  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരിയുടെ വ്യത്യസ്ഥമായ വേഷപ്പകര്‍ച്ചയില്‍ ആരാധകര്‍ അടക്കമുള്ളവര്‍ ആകൃഷ്‌ടരായപ്പോള്‍ ചുര്‍ങ്ങിയ നിമിഷം കൊണ്ട് ഫോട്ടോ വൈറലാകുകയും ചെയ്തു. കണ്‍‌ട്രി സൈഡില്‍ കാഷ്വല്‍ വസ്‌ത്രങ്ങളില്‍ സുന്ദരിയായി വന്ന കെയ്‌റ്റിന്റെ നിരവധി ചിത്രങ്ങളാണ് ഫോട്ടോ ഷൂട്ടില്‍ പകര്‍ത്തിയിരിക്കുന്നത്.

കളര്‍ ഫോട്ടോയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയും വോഗ് പകര്‍ത്തിയിട്ടുണ്ട്. കളര്‍ ഫോട്ടോയില്‍ പെറ്റിറ്റ് ബാറ്റിയു സ്‌ട്രിപ്പ്‌ഡ് ടോപ്പുമാണ് കെയ്‌റ്റ് അണിഞ്ഞിരിക്കുന്നത്. ഇതിനു പുറമെ ബ്ലാക്ക് ബര്‍ബെറി ട്രൌസോര്‍സും അണിഞ്ഞിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ ബിയോണ്ട് റെട്രോയില്‍ നിന്നുള്ള ബ്ലാക്ക് ഫെഡോറ പാന്റും ചാര്‍കോള്‍ ബര്‍ണ്‍ ഡബിള്‍ ബ്രെസ്‌റ്റഡ് സ്യൂഡ് കോട്ടും വെള്ള ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

നോര്‍ഫോള്‍ക്ക് കണ്‍‌ട്രിസൈഡില്‍ നിന്നും ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത് വോഗിന്റെ ഫാഷന്‍ ഡയറക്‍ടറായ ലൂസിന്‍ഡ ചേംബോര്‍സിന്റെ നേതൃത്തിലാണ്. ഫോട്ടോകള്‍ പകര്‍ത്തിയത് ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ജോഷ് ഓലിന്‍‌സാണ്. കേയ്‌റ്റിന്റെ ചിത്രം പകര്‍ത്താനും മാഗസിനില്‍ നല്‍കുകയും എന്നത് തങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. ഇത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ബ്രിട്ടീഷ് വോഗിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായ അലക്‍സാണ്ടര്‍ ഷുല്‍‌മാന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടിമുടി മാറണം: രാഹുലോ പ്രിയങ്കയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം, അല്ലാത്തപക്ഷം ബ്രാഹ്‌മിണ്‍ നേതൃസ്ഥാനത്ത് എത്തണമെന്നും പ്രശാന്ത് കിഷോര്‍