ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടിമുടി മാറണം: രാഹുലോ പ്രിയങ്കയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം, അല്ലാത്തപക്ഷം ബ്രാഹ്‌മിണ്‍ നേതൃസ്ഥാനത്ത് എത്തണമെന്നും പ്രശാന്ത് കിഷോര്‍
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അടിമുടി മാറണം: രാഹുലോ പ്രിയങ്കയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണം, അല്ലാത്തപക്ഷം ബ്രാഹ്‌മിണ്‍ നേതൃസ്ഥാനത്ത് എത്തണമെന്നും പ്രശാന്ത് കിഷോര്‍
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരു ബ്രാഹ്‌മിണ്‍ എത്തണമെന്ന് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന പ്രശാന്ത് കിഷോര്‍. നേതൃത്വത്തില്‍ അടിമുടി മാറ്റം വരുത്തിവേണം തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടേണ്ടതെന്നും രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സംസ്ഥാന തെരഞ്ഞെടുപ്പിന് നേതൃത്വം നല്കണമെന്നും പ്രശാന്ത് ആവശ്യപ്പെടുന്നു.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ നേതൃത്വം ഏറ്റെടുക്കണം. ഇവര്‍ രണ്ടുപേരും നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്തപക്ഷം സംസ്ഥാനത്ത് അറിയപ്പെടുന്ന പ്രമുഖനായ ഒരു ബ്രാഹ്‌മിണ്‍ ആയിരിക്കണം തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരേണ്ടതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.
അതേസമയം, നേതൃമാറ്റം സംബന്ധിച്ച പ്രഖ്യാപനം മെയ് 19ന് അസം, കേരള, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനുശേഷം പ്രഖ്യാപിക്കുമെന്ന് നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.