Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണവ നിലയങ്ങൾ ആക്രമിക്കുന്ന ആദ്യരാജ്യമാണ് റഷ്യ: റഷ്യയെ തടയണമെന്ന് യുക്രെയ്‌ൻ

സെലൻസ്കി
, വെള്ളി, 4 മാര്‍ച്ച് 2022 (15:12 IST)
ആണവനിലയ‌ങ്ങൾ ആക്രമിക്കുന്ന ആദ്യരാജ്യമാണ് റഷ്യയെന്ന് വ്ലാഡിമർ സെലൻസ്കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. കൂടാതെ ആണവനിലയത്തിന് നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ ദൃശ്യവും യുക്രൈൻ പുറത്തുവിട്ടു.
 
റഷ്യൻ ആക്രമണത്തിന് പിന്നാലെ യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. അമേരിക്കൻ  പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്‌ളാദിമിർ സെലൻസ്‌കിയെ വിളിച്ചതായാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധത്തിന്റെ ഏറ്റവും മോശം ഭാഗം വരാനിരിക്കുന്നതേയുള്ളു: പുടിനുമായുള്ള സംഭാഷണത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ്