Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീൻ പിടിക്കാൻ തടാകത്തിലെത്തിയ യുവതിക്കും ഭർത്താവിനും കിട്ടിയത് രണ്ട് വായുള്ള മത്സ്യം; വൈറലായി ചിത്രം

കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് അവർക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മീൻ പിടിക്കാൻ തടാകത്തിലെത്തിയ യുവതിക്കും ഭർത്താവിനും കിട്ടിയത് രണ്ട് വായുള്ള മത്സ്യം; വൈറലായി ചിത്രം
, വ്യാഴം, 22 ഓഗസ്റ്റ് 2019 (13:45 IST)
യുവതി പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസിലെ ന്യൂയോർക്കിൽ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ൻ തടാകത്തിൽ നിന്നും പിടികൂടിയ അപൂർവ്വ മത്സ്യത്തിന്റെ ചിത്രമാണ് വൈറലാകുന്നത്.
 
കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് അവർക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മത്സ്യത്തിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ പറഞ്ഞു.
 
പ്രശസ്തമായ നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫേസ്ബുക്ക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനുള്ളിൽ ആറായിരത്തിലേറെ പേർ ഷെയർ ചെയ്‌ത ചിത്രത്തിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയുടെ അറിവോടെ ആറ് വയസുകാരിയെ സഹോദരന്മാർ പീഡിപ്പിച്ചുകൊന്നു