Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടത്തേക്ക് തിരിഞ്ഞ് ലാറ്റിനമേരിക്ക, ഇറാനിലെ ഹിജാബ് പ്രക്ഷോഭം, ബ്രിട്ടൻ പ്രധാനമന്ത്രിയായി റിഷി സുനക് :2022ൽ ലോകത്ത് സംഭവിച്ചത്

ഇടത്തേക്ക് തിരിഞ്ഞ് ലാറ്റിനമേരിക്ക,  ഇറാനിലെ ഹിജാബ് പ്രക്ഷോഭം, ബ്രിട്ടൻ പ്രധാനമന്ത്രിയായി റിഷി സുനക് :2022ൽ ലോകത്ത് സംഭവിച്ചത്
, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (19:18 IST)
ലോകത്ത് ഒരുപാട് രാഷ്ട്രീയപരമായ മാറ്റങ്ങൾ സംഭവിച്ച വർഷമായിരുന്നു 2022. ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ ബന്ധമുള്ള റിഷി സുനക് തിരഞ്ഞെടുക്കപ്പെട്ടതും ഇറാനിൽ മെഹ്സ അമീനി എന്ന 22 കാരിയുടെ മരണത്തെ തുടർന്ന് നടന്ന പ്രക്ഷോഭങ്ങളും ലാറ്റിനമേരിക്കയിൽ പടർന്ന് പിടിച്ച ഇടത് തരംഗത്തിനും 2022 സാക്ഷിയായി. താലിബാൻ അഫ്ഗാനിൽ പിടിമുറുക്കുന്നതിനും ലോകം മറ്റൊരു യുദ്ധത്തിലേക്ക് പോകുന്നതിനുമെല്ലാം ഈ വർഷമായിരുന്നു ലോകം കാഴ്ചക്കാരായത്.
 
ബിട്ടനിൽ 45 ദിവസം മാത്രം പ്രധാനമന്ത്രി സ്ഥാനത്തിലിരുന്ന ലിസ് ട്രസ് പുറത്തുപോയതിനെ തുടർന്നാണ് റിഷി സുനക് ബ്രിട്ടൺ പ്രധാനമന്ത്രിയായത്. ബ്രിട്ടനിൽ പണപ്പെരുപ്പം ഉയർന്നതും യുക്രെയ്നിലെ യുദ്ധസാഹചര്യവും റിഷി സുനകിൻ്റെ മുന്നിൽ വെല്ലുവിളികളാണ്. പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ മന്ത്രിസഭ താഴേ വീണതും കഴിഞ്ഞ വർഷമാണ്.
 
യുക്രെയ്ൻ- റഷ്യ യുദ്ധം മാറ്റങ്ങളില്ലാതെ തുടരുന്നതാണ് 2022ൽ കാണാനായത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ യുക്രെയ്നെ പിന്തുണയ്ക്കുമെന്നും ലോകം മറ്റൊരു വലിയ യുദ്ധത്തിലേക്ക് പോകുമെന്നും ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലൊന്നും പോയ വർഷം സംഭവിച്ചില്ല.ലക്ഷക്കണക്കിന് പേരാണ് യുദ്ധത്തിൽ അഭയാർഥികളായത്.
 
2017ൽ വലത് പക്ഷത്തിൻ്റെ പിടിയിലായിരുന്ന ലാറ്റിനമേരിക്ക ഇടത് പക്ഷത്തിലേക്ക് തിരിയുന്നതും പോയ വർഷം കാണാനായി.ഹോണ്ടൂറാസ്,ബ്രസീൽ, തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും ഇടത് സർക്കാറുകൾ അധികാരത്തിലെത്തി. ഇറാനിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് 2022 സാക്ഷിയായത്. 22കാരിയായ മെഹ്സ അമീനിയെ ഹിജാബ് ശരിയായി ധരിക്കാത്തതിൽ മതപോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് കസ്റ്റഡിയിൽ ഇവർ മരണപ്പെടുകയും ചെയ്തത് രാജ്യമെങ്ങും പ്രക്ഷോഭത്തിന് കാരണമായി. ലോകകപ്പ് മത്സരങ്ങളിലും ഇറാനെതിരായ പ്രതിഷേധങ്ങൾ ഉണ്ടായി.
 
അമേരിക്കൻ ഹൗസ് സ്പീക്കർ നാൻസി പലോസിയുടെ തായ്വാൻ സന്ദർശനത്തെ തുടർന്ന് ചൈന- അമേരിക്കൻ ബന്ധം വഷളാകുന്നതിനും ലോകമെങ്ങും സാമ്പത്തിക മാന്ദ്യത്തിൻ്റെ ആശങ്കയിലേക്ക് വീണ്ടും പോകുന്നതിനും 2022 വേദിയായി. ചൈനയിലെ കൊവിഡ് കേസുകൾ ഉയരുന്നതും സാമ്പത്തിക മാന്ദ്യത്തിൻ്റെ ആശങ്കകളും 2023ലും ലോകത്തിന് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിപ്പ് തുടർന്ന് ബിജെപി, കിതയ്ക്കുന്ന കോൺഗ്രസ്, രാഷ്ട്രീയ ബദലായി ആം ആദ്മിയുടെ ഉയിർപ്പ്: 2022ലെ ഇന്ത്യൻ രാഷ്ട്രീയം