മൂവാറ്റുപുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സംഘര്‍ഷം. മൂവാറ്റുപുഴയിലെ സബൈന്‍ സ്വകാര്യ ആശുപത്രിയിലാണ് സംഘര്‍ഷം. യുവതിയുടെ ബന്ധുക്കള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്കും പി ആര്‍ ഒയ്ക്കും പരിക്കേറ്റു. കൂടാതെ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു.
വെള്ളിയാഴ്ചയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്‌കാനിങ്ങിന് വിധേയമാക്കിയെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചതായി സ്‌കാനിംഗില്‍ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.