Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണക്കുകളിലെ പിഴവുകൾ തിരുത്തി ചൈന, വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർധന

കണക്കുകളിലെ പിഴവുകൾ തിരുത്തി ചൈന, വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർധന
, വെള്ളി, 17 ഏപ്രില്‍ 2020 (12:58 IST)
കൊറോണ വൈറസ് മൂലം വുഹാനിലുണ്ടായ മരണസംഖ്യയിൽ തിരുത്തലുമായി ചൈന. പുതിയ കണക്കുകൾ പ്രകാരം വുഹാനിൽ മരിച്ചവരുടെ എണ്ണത്തിൽ 50% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വുഹാനിലെ മരണസംഖ്യ 2579 ൽ നിന്നും 3869 ആയി ഉയർന്നു.പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയങ്ങൾക്കിടയാക്കിയിരുന്നു.
 
ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയുടെ കണക്കുകളിൽ സംശയം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ ചൈന പുറത്തുവിട്ടത്. ഇതോടെ 3346 ആയിരുന്ന ചൈനയിലെ മരണസംഖ്യ 4636 ആയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധത്തിനെ പറ്റി തർക്കം, ആരോഗ്യമന്ത്രിയെ പുറത്താക്കി ബ്രസീൽ പ്രസിഡന്റ് ബോൽസൊനാരോ