Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകൾ റെഡ് സോണിൽ

കൊവിഡ് 19: കാസർകോട്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം ജില്ലകൾ റെഡ് സോണിൽ
, വ്യാഴം, 16 ഏപ്രില്‍ 2020 (12:19 IST)
സംസ്ഥാനത്ത് 4 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ഇത് പ്രകാരം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക കൂടാതെ കേന്ദ്രം നിർദേശിച്ച റെഡ് സോൺ മേഖലകളിൽ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.
 
കേന്ദ്രം നിർദേശിച്ച പട്ടികയിൽ നിന്ന് വയനാട്, കോട്ടയം ജില്ലകള്‍ ഗ്രീന്‍ സോണായി മാറ്റണമെന്നും ശുപാര്‍ശ ചെയ്യും. സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തെ അറിയിക്കും. രോഗവ്യാപനത്തിന്റെ തോഠ് പരിഗണിച്ചാണ് സോണുകളിൽ മാറ്റം വരുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതാശ്വാസ നിധിക്ക് നൽകിയത് നേർച്ചപ്പെട്ടിയിൽ ഇടുന്ന പണമല്ല, പ്രതികരണവുമായി കെ എം ഷാജി