ഇനി മുതല്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കാണിക്കെണ്ടെന്നാണ് യുട്യൂബിന്റെ പുതിയ തീരുമാനം. എന്നാല്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ അവിടെ തന്നെ ഉണ്ടാകും ഇഷടപ്പെടാത്ത വീഡിയോകള്‍ ഡിസ്‌ലൈക്ക് ചെയ്യാനും സാധിക്കും. മുമ്പ് ഒരു വീഡിയോക്ക് എത്ര ഡിസ്‌ലൈക്കാണ് ലഭിച്ചതെന്ന് വീഡിയോ നിര്‍മ്മിക്കുന്ന വ്യക്തിക്കു മാത്രമാകും കാണാന്‍ സാധിക്കുക. ചില വ്യക്തികളെ മാത്രം ലക്ഷ്യവച്ചുകൊണ്ട് ഡിസ്‌ലൈക്കുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് യുട്യൂബ് തന്നെ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരുമാനം. മുമ്പ് ധാരാളം ഡിസ്‌ലൈക്കുകള്‍ ലഭിച്ചിരുന്ന വീഡിയോക്ക് അതിന്റെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഡിസേബിള്‍ ആക്കിയപ്പോള്‍ ഡിസ്‌ലൈക്കുകളുടെ എണ്ണം കുറഞ്ഞു. തൂടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്നും ഇന്നുമുതല്‍ പുതിയ തീരുമാനം നടപ്പിലാക്കുമെന്നും യുട്യൂബിന്റെ അധികൃതര്‍ അറിയിച്ചു.