Publish Date: Fri, 12 Nov 2021 (15:24 IST)
Updated Date: Fri, 12 Nov 2021 (15:29 IST)
പൊള്ളാച്ചി: പൊള്ളാച്ചിയിൽ 13 കാരിയെ വിവാഹം ചെയ്‌ത 21കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) അറസ്റ്റിലായത്.
വിദ്യാർഥിയായ എട്ടാം ക്ലാസുകാരിയുമായി ഒളിച്ചോടിയ ഇയാൾ അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.