Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍ഷി ഖാന്റെ ബിക്കിനി ചിത്രം വൈറലായി; പൂട്ടിയ പേജ് തുറക്കണമെങ്കില്‍ രണ്ട് ലക്ഷം വേണമെന്ന് ഫേസ്ബുക്ക്; നയാപൈസ കൊടുക്കില്ലെന്ന് താരം

ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തതിന് പൂട്ടിപ്പോയ ഫേസ്ബുക്ക് പേജ് അണ്‍ലോക്ക് ചെയ്ത് വെരിഫൈഡ് പേജാക്കി മാറ്റാനായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി മോഡലും നടിയുമായ ആര്‍ഷി ഖാന്‍ ആരോപിച്ചു.

ആര്‍ഷി ഖാന്റെ ബിക്കിനി ചിത്രം വൈറലായി; പൂട്ടിയ പേജ് തുറക്കണമെങ്കില്‍ രണ്ട് ലക്ഷം വേണമെന്ന് ഫേസ്ബുക്ക്; നയാപൈസ കൊടുക്കില്ലെന്ന് താരം
, വ്യാഴം, 2 ജൂണ്‍ 2016 (13:25 IST)
ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തതിന് പൂട്ടിപ്പോയ ഫേസ്ബുക്ക് പേജ് അണ്‍ലോക്ക് ചെയ്ത് വെരിഫൈഡ് പേജാക്കി മാറ്റാനായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി മോഡലും നടിയുമായ ആര്‍ഷി ഖാന്‍ ആരോപിച്ചു. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് ആര്‍ഷി ഖാന്‍ പറഞ്ഞു. 
 
ബിക്കിനിക്കൊപ്പം ബുര്‍ഖ ധരിച്ചുള്ള ആര്‍ഷി ഖാന്റെ ചിത്രം കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ ചിത്രം മതവിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മുവിലെ മതപണ്ഡിതര്‍ ഇവര്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ചിത്രം ശ്രദ്ധയില്‍‌പ്പെട്ടതോടെയാണ് ഫേസ്ബുക്ക് ഇത് നീക്കം ചെയ്തത്.
 
അതേസമയം,ചിത്രം തന്റേതല്ലെന്ന വാദമാണ് ആര്‍ഷി ഖാന്‍ ഉന്നയിക്കുന്നത്. ബിക്കിനി ധരിച്ചു നില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ഇങ്ങനെയുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് താഴെ കമന്റ് ചെയ്തിരുന്നതായും എന്നാല്‍ ഇത് കാണാതെയാണ് ആളുകള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും നടി പറയുന്നു. പേജ് വീണ്ടും തുറക്കുന്നതിനായി താന്‍ പണം നല്‍കില്ലെന്ന് ആര്‍ഷി ഖാന്‍ പറഞ്ഞു. സൗജന്യ സേവനമായ ഫേസ്ബുക്കിന്റെ നടപടി അഴിമതിയാണെന്നും കടുത്ത അനീതി അനുവദിക്കാനാകില്ലെന്നും അവര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
എന്നാല്‍ ഫേസ്ബുക്ക് അധികൃതരുടെ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ആര്‍ഷി ഖാന്റെ പേജ് വീണ്ടും തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. പേജ് വീണ്ടും തുറക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍ഷി ഖാന്റെ മാനേജ്‌മെന്റ് ടീം ഒരു മധ്യസ്ഥന്‍ വഴി ഫേസ്ബുക്കുമായി ബന്ധപ്പെട്ടിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രം‌പ് ചതിയനെന്ന് ഹിലരി; പോരാട്ടം അവസാനഘട്ടത്തിലേക്ക്