കടക്കെണിയില്‍ നിന്നും രക്ഷിക്കാപ്പെടാന്‍ ചൈനീസ് സ്ത്രീ മുഖംമാറ്റി !
കടക്കെണിയില്‍ നിന്നും രക്ഷിക്കാപ്പെടാന്‍ സ്ത്രീ ചെയതത് ഇങ്ങനെ !
കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനീസ് സ്ത്രീ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖംമാറ്റി. മധ്യചൈനീസ് നഗരമായ വുഹാനിലുളള 59കാരിയായ സു നജ്വാനാണ് മുഖംമാറ്റ ശസ്ത്രക്രിയ നടത്തിയത്. 23കോടിയിലേറെ കടബാധ്യതയില്‍ നിന്നും രക്ഷപ്പെടാനാണ് യുവതി ഈ തന്ത്രം പ്രയോഗിച്ചത്.
കടബാധ്യത ഉടന്‍ തീര്‍ക്കണമെന്ന കോടതി ഉത്തരവ് വന്നതിന് പിന്നാലെ നാടുവിട്ട യുവതി പ്ലാസ്റ്റിക് സര്‍ജറി നടത്തുകയായിരുന്നു. യുവതിയെ കണ്ടെത്തിയതോടെ അമ്പരന്നുപോയി എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അവരെ മുപ്പതുകാരിയെപ്പോലെ തോന്നിച്ചുവെന്നും പൊലീസ് പറഞ്ഞു.
കടംവാങ്ങിയ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് സര്‍ജറിക്കുള്ള തുക യുവതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി മറ്റുളളവരുടെ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ട്രെയിനിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതായും പൊലീസിനോട് സമ്മതിച്ചു.