കാബൂളിലെ ശിയ പള്ളിയിൽ ചാവേർ ആക്രമണം; ആറു മരണം, നിരവധി പേര്‍ക്ക് പരുക്ക്
കാബൂളിലെ ശിയ പള്ളിയിൽ ചാവേറാക്രമണം
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറു മരണം. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്.
പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.