Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !

ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തി; ഇന്ത്യന്‍ യുവാവ് പിടിയില്‍ !

ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത് പേനകൊണ്ട് കുത്തി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി !
ദുബായ് , ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:57 IST)
റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ പിന്‍ഭാഗത്ത്  പേനകൊണ്ട് കുത്തിയ ഇന്ത്യന്‍ അക്കൗണ്ടന്റ് പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ യുവാവിന് യുവതി മാപ്പ് നല്‍കിയെങ്കിലും ഇയാളെ വിട്ടയക്കാന്‍ ദുബായ് പൊലീസ് തയാറായില്ല. അക്കൗണ്ടന്റുമായി സംസാരിക്കാന്‍ അയാളുടെ കേബിനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
 
അക്കൗണ്ടന്റുമായി സാമ്പത്തികമായ എന്തോ വിഷയം സംസാരിക്കാന്‍ അയാളുടെ കേബിനില്‍ എത്തിയതായിരുന്നു 37കാരിയായ ഫിലിപ്പിനോ റസിപ്ഷനിസ്റ്റ്. എന്നാല്‍ ഇയാള്‍ സീറ്റിലില്ലാതിരുന്നതിനാല്‍ അല്‍പനേരം കാത്തു നിന്നു. മേശയുടെ സമീപം നില്‍ക്കുന്നതിനിടയില്‍ ആരോ പിറകില്‍ നിന്ന് നുള്ളുന്നതു പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോഴാണ് അക്കൗണ്ടന്റ് പേനകൊണ്ട് പിന്‍ഭാഗത്ത് കുത്തിയതായി ശ്രദ്ധയില്‍ പെട്ടത്. 
 
കോപം വന്ന യുവതി തെറിവിളിക്കുകയും തന്റെ കൈയിലുണ്ടായിരുന്നു പേപ്പര്‍ ഇയാള്‍ക്കു നേരെ വലിച്ചെറിയുകയുമായിരുന്നു. ഫിലിപ്പിനോ യുവതി വിവരം കമ്പനി അധികൃതരെയും പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി കെ ഹംസ റിപ്പോര്‍ട്ടിനെ കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മന്‍‌ചാണ്ടി; സോളാര്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കും