Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി കെ ഹംസ റിപ്പോര്‍ട്ടിനെ കുറിച്ച് എങ്ങനെ അറിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മന്‍‌ചാണ്ടി; സോളാര്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നടപടി നിയമപരമായി നേരിടുമെന്ന് ഉമ്മന്‍ചാണ്ടി

Oommen Chandy
തിരുവനന്തപുരം , ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:55 IST)
സോളാര്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസമുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളെ വസ്തുതാപരമായി വിലയിരുത്തുന്നതിന് സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കാണേണ്ടതുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടാന്‍ ആവശ്യമായ നിയമവശം പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
തങ്ങള്‍ക്കാര്‍ക്കും അറിയാത്ത ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ റിപ്പോര്‍ട്ടിനെകുറിച്ച് ടികെ ഹംസ എങ്ങനെയാണ് അറിഞ്ഞതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
 
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാണെന്ന് കരുതുന്നതുകൊണ്ടല്ല അത് ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്താണെന്നും എന്തുകൊണ്ടാണ് നിയമനടപടിയെന്ന് അറിയുന്നതിനും വേണ്ടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പരപ്പിക്കുന്ന ഫീച്ചറുകളും പോക്കറ്റിലൊതുങ്ങുന്ന വിലയുമായി അസൂസ് സെന്‍ഫോണ്‍ 4 ലൈറ്റ് !