ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
മലക്കം മറിയുന്നതിനിടെ ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ
ബോഡിബില്‍ഡിങ്ങിലെ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ മത്സരവേദിയില്‍ മരിച്ചു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണാഫ്രിക്കന്‍ താരമായ സിഫിസോ ലുങ്കേലോ തബാതെയാണ് മരിച്ചത്. മത്സര വേദിയില്‍ ആരാധകരെ ആകാംഷയിലാഴ്ത്തി കടന്നു വന്ന സിഫിസോ മലക്കം മറിയുന്നതിനിടെ തലയടിച്ചുവീഴുകയായിരുന്നു.
മുന്‍ ഐഎഫ്ബിബി ജൂനിയര്‍ ചാമ്പ്യനായിരുന്നു സിഫിസോ. സൗത്ത് ആഫ്രിക്കയില്‍ നടന്ന ഒരു മത്സരത്തിനായാണ് ഇദ്ദേഹം വേദിയിലെത്തിയത്. കൈകള്‍ ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയും അവരുടെ കൈയ്യടിനേടാനായി മലക്കം മറിയുകയുമായിരുന്നു. എന്നാല്‍, കഴുത്തൊടിഞ്ഞ് വീണ സിഫിസോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.