വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് മരണം: നിരവധി പേര്‍ക്ക് പരുക്ക്, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം
വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് പേര്‍ മരിച്ചു.
വൃദ്ധസദനത്തിന് തീ പിടിച്ച് പതിനേഴ് പേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുക്രെയ്നിന്റെ തലസ്ഥാനമായ കിയവിലെ രണ്ട് നില കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
മുപ്പത്തിയഞ്ച് അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‍. പതിനെട്ട് പേരെ സംഭവ സ്ഥലത്ത് നിന്നും മാറ്റി പാര്‍പ്പിച്ചു.
അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. യുക്രെയ്ന്‍ പ്രസിഡന്‍റ് സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.