IPL 10: അവിശ്വസനീയ ബ്ലെയ്ന്‍ഡ് ഫ്‌ളിക്കുമായി ധോണി; അമ്പരപ്പ് മാറാതെ നരെയെന്‍ - വീഡിയോ
ധോണിയുടെ അവിശ്വസനീയ ‘ബ്ലെയ്ന്‍ഡ് ഫ്‌ളിക്ക്’
വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കെതിരായുള്ള മത്സരത്തിലാണ് ധോണി തന്റെ പ്രതിഭ വീണ്ടും പുറത്തെടുത്തത്. നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയനെ റണ്ണൗട്ടാക്കിയ രീതിയാണ് ഏവരേയും ഒരുപോലെ അമ്പരപ്പിക്കുന്നത്.
മത്സരത്തിന്റെ മൂന്നാമത്തെ ഓവറില്‍ പന്ത് പിന്നിലേക്ക് മുട്ടിയിട്ട് ഇല്ലാത്ത റണ്‍സിനായി ശ്രമിച്ചതാണ് കൊല്‍ക്കത്തന്‍ ബാറ്റ്സ്മാന് വിനയായത്. പന്ത് കൈയില്‍ കിട്ടിയ താക്കൂര്‍ സ്റ്റംമ്പിനെ ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ സ്റ്റംമ്പ് മറഞ്ഞു നിന്ന ധോണി പന്തിനെ കൈകൊണ്ട് അതിവേഗം വിക്കറ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.