Select Your Language

Notifications

webdunia
webdunia
webdunia
webdunia

അദ്ദേഹം ഹീറോയല്ല, വില്ലനാണ്; ധോണിയാണ് പൂനെയുടെ സൂപ്പര്‍ ഹീറോ; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം

ധോണി ഹീറോ, സ്മിത്ത് വില്ലന്‍: ബെന്‍സ്‌റ്റോക്ക്

ben stokes
പൂനെ , ബുധന്‍, 26 ഏപ്രില്‍ 2017 (13:33 IST)
റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സില്‍ ആരാ‍ണ് യഥാര്‍ത്ഥ ഹീറോ, ആരാണ് വില്ലന്‍ എന്ന വെളിപ്പെടുത്തലുമായി ബെന്‍ സ്റ്റോക്ക് രംഗത്ത്. ബോളിവുഡിലെ ഹീറോയായി ധോണി മാറുമ്പോള്‍ സ്റ്റീവ് സ്മിത്തായിരിക്കും വില്ലനാകുകയെന്നാണ് സ്‌റ്റോക്ക് പറയുന്നത്. ഗള്‍ഫ് ഓയില്‍ ഇന്ത്യ നടത്തിയ ചോദ്യോത്തര പരുപാടിയിലായിരുന്നു സ്റ്റോക്കിന്റെ വളരെ രസകരമായ ഈ ഉത്തരം.
  
ധോണിയും രഹാനയും സ്‌റ്റോക്കുമായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്. സംഘാടകര്‍ നല്‍കുന്ന ചോദ്യത്തിന്  ടേബിളില്‍ വച്ചിരിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയായിരുന്നു ഇവര്‍ മൂവരും ഉത്തരങ്ങള്‍ നല്‍കിയത്. രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന സഹതാരം ആരാനെന്ന ചോദ്യത്തിന് രഹാന ധോണിയുടെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ഡുപ്ലെസിസിന്റേയും ധോണി സ്വന്തം പേരുമാണ് പറഞ്ഞത്. 
 
അതെസമയം രഹസ്യം സൂക്ഷിക്കാന്‍ തീരെ കഴിവില്ലാത്ത താരം ആരാണെന്ന ചോദ്യത്തിന് അശോക് ദിണ്ടയുടെ പേരായിരുന്നു മൂവരും ഒരേപോലെ പറഞ്ഞത്. ഏത് താരത്തോടാണ് കുസൃതി കാണിക്കാന്‍ മടിക്കുന്നത് എന്ന ചോദ്യത്തിന് രഹാന ഡുപ്ലെസിസിന്റെ പേര് പറയുമ്പോള്‍ സ്‌റ്റോക്ക് ധോണിയുടെ പേരാണ് പറഞ്ഞത്. അതെസമയം ധോണി ഇക്കാര്യത്തില്‍ ഉത്തരം പറയുകയും ചെയ്തില്ല.
 
ടേബിളില്‍ ഒരു ബിരിയാണി വെച്ച് കുളിക്കാന്‍ പോയാല്‍ ആരാണ് അത് കട്ടെടുത്ത് തിന്നാന്‍ സാധ്യത എന്ന ചോദ്യത്തിന് രഹാന ദിണ്ടയുടെ പേര് പറഞ്ഞു. എന്നാല്‍ സ്‌റ്റോക്ക് ഡാന്‍ ക്രിസ്റ്റിയന്റെ പേരാണ് പറഞ്ഞത്. ഇത്തരത്തിലുളള ചോദ്യങ്ങള്‍ക്ക് ഒടുവിലാണ് പൂനെ ടീമിന്റെ ബോളിവുഡ് ഹീറോ ആരാണെന്നും വില്ലനാരെന്നും സ്‌റ്റോക്ക് വെളിപ്പെടുത്തിയത്. 
 
വീഡിയോ കാണാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയ്ക്കെതിരായ മത്സരത്തില്‍ വഴിത്തിരിവായത് മഹി ഭായിയുടെ ആ തീരുമാനം; വെളിപ്പെടുത്തലുമായി രഹാനെ