IPL 10: മുംബൈയോ ബാംഗ്ലൂരോ അല്ല; പതിനൊന്നാം സീസണില്‍ ധോണിയാകും ഹീറോ - തിരിച്ചുവരവ് പ്രഖ്യാപിച്ച് സിഎസ്‌കെ
വെടിക്കെട്ടിന് തിരികൊളുത്താന്‍ അവര്‍ തിരിച്ചെത്തുന്നു; ഐപിഎല്‍ പതിനൊന്നാം സീസണില്‍ ധോണിയാകും ഹീറോ - തിരിച്ചുവരവ് പ്രഖ്യാപിച്ച് സിഎസ്‌കെ
വാതുവെപ്പ് കേസിലൂടെ രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അടുത്ത സീസണില്‍ കളിക്കുമെന്ന് ചെന്നൈ ടീം അധികൃതര്‍. ട്വിറ്ററിലൂടെയാണ് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചത്.
പതിനൊന്നാം സീസണില്‍ കളിക്കുമെന്ന് വ്യക്തമാക്കിയ ടീം അധികൃതര്‍ 'അടുത്ത വേനല്‍കാലത്ത് ഞങ്ങളും അവിടെയുണ്ടാകും' എന്ന് മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് സിഎസ്‌കെ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ടീം ട്വിറ്ററില്‍ കുറിച്ചു.
ചെന്നൈ ടീം തിരികെ എത്തുമ്പോള്‍ അവരുടെ സൂപ്പര്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാകും ടീം ക്യാപ്‌റ്റനെന്നാണ് സിഎസ്‌കെ ടീം ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചെന്നൈയുടെ രാജസ്ഥാന്റേയും തിരിച്ചുവരവിന് ബിസിസിഐയുടെ അനുവാദവും ലഭിച്ചു കഴിഞ്ഞു. രണ്ടു തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ചെന്നൈയുടെ തിരിച്ചുവരവാണ് ക്രിക്കറ്റ് ആാരാധകര്‍ ഉറ്റുനോക്കുന്നത്.
ചെന്നൈയും രാജസ്ഥാനും തിരികെ എത്തുമ്പോള്‍ പൂനെയും ഗുജറാത്തും ഐപിഎല്ലില്‍ നിന്ന് പുറത്തായേക്കും.