Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടിച്ചിട്ട ശേഷം ഇംഗ്ലീഷ് താരത്തിനോട് റെയ്‌ന ചെയ്‌തത് എല്ലാവര്‍ക്കും ഒരു പാഠമാണ്; ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യം മാത്രം!

ഇടിച്ചിട്ട ശേഷം ഇംഗ്ലീഷ് താരത്തിനോട് റെയ്‌ന ചെയ്‌തത് എല്ലാവര്‍ക്കും ഒരു പാഠമാണ്: വാര്‍ത്ത ചൂടു പിടിക്കുന്നു

ഇടിച്ചിട്ട ശേഷം ഇംഗ്ലീഷ് താരത്തിനോട് റെയ്‌ന ചെയ്‌തത് എല്ലാവര്‍ക്കും ഒരു പാഠമാണ്; ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യം മാത്രം!
ന്യൂഡല്‍ഹി , ശനി, 8 ഏപ്രില്‍ 2017 (17:01 IST)
വിവാഹത്തിന് ശേഷം ക്രിക്കറ്റിനോട് താല്‍പ്പര്യം കുറഞ്ഞുവെന്ന ആരോപണം നേരിടുന്ന ഇന്ത്യന്‍ താരമാണ് സുരേഷ് റെയ്‌ന. കുറച്ചു നാളുകളായി ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹത്തെ കാണുന്നുമില്ല. ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാകും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം ലഭിക്കുകയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ ശ്രദ്ധ കാണിക്കാതെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ നയിക്കാനിറങ്ങിയ റെയ്‌ന പിച്ചില്‍ പാലിക്കേണ്ട മാന്യത എന്താണെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചു കൊടുത്തതാണ് നിലവിലെ ചൂടന്‍ വാര്‍ത്ത.

ലയണ്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയായിരുന്നു സംഭവം. കൊല്‍ക്കത്ത ബോളര്‍ ക്രിസ് വോക്കിന്റെ പന്ത് ഓഫ് സൈഡിലേക്ക് ഷോട്ട് കളിച്ചു. സിംഗിള്‍ എടുക്കുന്നതിനായി ഓടുന്നതിനിടെ വോക്‌സിനെ ഇടിക്കുകയും ചെയ്‌തു.

മറുതലയ്ക്കല്‍ ഓടിയെത്തിയശേഷം റെയ്‌ന ക്രിസിന്റെ അടുത്തെത്തി മാപ്പ് പറയുകയും ചെയ്‌തു. നല്ലൊരു പുഞ്ചിരിയായിരുന്നു ഇംഗ്ലീഷ് താരത്തില്‍ നിന്ന് അപ്പോഴുണ്ടായത്. തുടര്‍ന്ന് പരസ്പരം കെട്ടിപിടിച്ച് ചിരിച്ചുകൊണ്ട് ഇരുതാരങ്ങളും നടന്നുനീങ്ങുകയും ചെയ്‌തു.

മത്സരത്തില്‍ ഗുജറാത്തിനെതിരെ കൊല്‍ക്കത്ത പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍മാരായ ക്രിസ് ലിനിന്റേയും ഗൗതം ഗംഭീറിന്റേയും പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് ജയമൊരുക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക് ക്രിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമായി; മിസ്‌ബയ്‌ക്ക് പിന്നെ ടീമിലെ സൂപ്പര്‍ താരവും വിരമിക്കുന്നു