Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിന്റെ ‘വീരു ഇന്നിങ്സ്’ മികവില്‍ പൂനെക്കെതിരെ ഡല്‍ഹിയ്ക്ക് തകര്‍പ്പന്‍ ജയം

പൂനെയെ ഡല്‍ഹി കുഴിച്ചുമൂടി!!

സഞ്ജുവിന്റെ ‘വീരു ഇന്നിങ്സ്’ മികവില്‍ പൂനെക്കെതിരെ ഡല്‍ഹിയ്ക്ക് തകര്‍പ്പന്‍ ജയം
പുനെ , ബുധന്‍, 12 ഏപ്രില്‍ 2017 (10:26 IST)
സഞ്ജു സാംസന്റെ സെഞ്ചുറി മികവില്‍ പൂനെക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുത്തപ്പോള്‍ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ മറുപടി വെറും 108 റണ്‍സില്‍ ഒതുങ്ങി.  63 പന്തില്‍ എട്ട് ഫോറുകളുടേയും അഞ്ച് സിക്സറുകളുടേയും നേടിയാണ് സഞ്ജു(102) ഐ പി എല്ലിലെ തന്റെ മികച്ച സ്‌കോറിലെത്തിയത്. ഇതോടെ ഐ പി എല്ലില്‍ സെഞ്ചുറിയടിക്കുന്ന ആദ്യത്തെ മലയാളികൂടിയായി സഞ്ജു മാറുകയും ചെയ്തു.
 
സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ അജങ്ക്യ രഹാനെയാണ് പൂനെയെ നയിച്ചത്. സ്‌കോര്‍ 10ലെത്തി നില്‍ക്കെ രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെ 20 റണ്‍സുമായി മായങ്ക് അഗര്‍വാളും പുറത്തായി. അതിന് ശേഷം ബാറ്റ്‌സ്മാന്‍മാരുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു. 14 പന്തില്‍ 11 റണ്‍സുമായി ധോണിയും 17 പന്തില്‍ 16 റണ്‍സുമായി  ഭാട്ടിയ, ചാഹര്‍ 6 പന്തില്‍ 14 എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്. 16.1 ഓവറിലാണ് പൂനെയുടെ പോരാട്ടം അവസാനിച്ചത്. സഹീർ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഡല്‍ഹിയുടേത് മികച്ച തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആദിത്യ താരെയെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസന്‍ തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. വെറും 14 പന്തിലാണ് സഞ്ജു മുപ്പത് കടന്നത്. 63 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് സഞ്ജു ഐ പി എല്ലിലെ മികച്ച സ്‌കോറിലെത്തിയത്. ഡല്‍ഹിക്ക് വേണ്ടി അവസാന ഓവറില്‍ തകര്‍ത്തടിച്ച ക്രിസ് മോറിസ് 9 പന്തില്‍ 38 റണ്‍സും നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; ‘മുതലാളി’യെ പൊളിച്ചടുക്കി സാക്ഷി - മഹിയുടെ ഭാര്യ പുലിയാണെന്ന് ആരാധകര്‍