IPL 10: നിരാശ പകര്‍ന്ന് സഹീര്‍; എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെയർഡെവിൾസ് - വാര്‍ത്ത പുറത്തുവിട്ടത് ടീം അധികൃതര്‍
						
		
						
				
എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെയർഡെവിൾസ് - സഹീറിന് ഈ സീസണ് കളിക്കാന്‍ സാധിക്കില്ല
			
		          
	  
	
		
										
								
																	പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡെയർഡെവിൾസിന് നിരാശ പകര്‍ന്ന് പുതിയ വാര്‍ത്ത പുറത്ത്. പരുക്കേറ്റ നായകൻ സഹീർ ഖാന് വരും മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന.
									
			
			 
 			
 
 			
			                     
							
							
			        							
								
																	സഹീറിന് പരുക്കേറ്റതോടെ ടീം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായേക്കുമെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്.
									
										
								
																	ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന നിര്‍ണായക് മത്സരത്തിലാണ് സഹീറിന് പരുക്കേറ്റത്. തുടർന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ സഹീർ കളിച്ചിരുന്നില്ല. കരുണ്‍ നായരാണ് മത്സരത്തിൽ ടീമിനെ നയിച്ചത്.