IPL 10: വ്യക്തിഗത മികവല്ല, എല്ലാവരുടെയും മികച്ച പ്രകടനമാണ് ടീമിന് ആവശ്യം; ഗംഭീറിന്റെ ഈ വാക്കുകള്‍ സൂപ്പര്‍താരത്തിനു നേര്‍ക്കോ ?
ഒരു നിലവാരമായി; ഇനി നിലനിർത്തണമെന്ന് ഗംഭീർ
മറ്റൊരു മത്സരത്തില്‍ കൂടി ജയിക്കാന്‍ കഴിഞ്ഞെങ്കിലും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 49 റൺസിനു പുറത്താക്കിയതിന്റെ ആ ആഹ്ലാദം കൊൽക്കത്ത നായകൻ ഗൗതം ഗംഭീറിനെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഒരു ട്രെൻഡ് സൃഷ്ടിച്ചെടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, അത് തുടരുകയെന്നത് അതിലും ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഗംഭീര്‍ പറയുന്നു.
ഒരു മൽസരത്തിന് അനിവാര്യമായ സമർപ്പണം കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇനി അത് തുടര്‍ന്നു കൊണ്ടുപോകുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. നിശ്ചിത നിലവാരം ആ പ്രകടനത്തിൽ സൃഷ്ടിക്കാനും ടീമിന് കഴിഞ്ഞു. ട്വന്റി20യിൽ വ്യക്തിഗത മികവിനെക്കാൾ എല്ലാവരുടെയും കൂടിയുള്ള മികച്ച പ്രകടനമാണു കൂടുതൽ ഫലപ്രദമെന്നും ഗംഭീർ പറഞ്ഞു.