ഐപിഎല്‍ കളിക്കുന്നതിനു വേണ്ടിയാണ് കോഹ്ലി നാലാം ടെസ്റ്റ് ഒഴിവാക്കിയത്: ഹോഡ്ജ്
കോഹ്ലി നാലാം ടെസ്റ്റ് ഒഴിവാക്കിയത് ഐപിഎല്‍ കളിക്കാനെന്ന് ഹോഡ്ജ്
Publish Date: Tue, 28 Mar 2017 (13:48 IST)
Updated Date: Tue, 28 Mar 2017 (14:19 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎല്‍) കളിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നാലാം ടെസ്റ്റ് ഒഴിവാക്കിയതെന്ന് ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാൻ ബ്രാഡ് ഹോഡ്ജ്. ഐപിഎല്ലിനുവേണ്ടിയാണ് കോഹ്ലി അവസാന ടെസ്റ്റ് ഒഴിവാക്കിയതാണെങ്കില്‍ അത് വളരെ തരംതാണ നടപടിയാണെന്നും ഓസീസ് താരം പറഞ്ഞു.
കളിക്കാരന് എന്ന നിലയില്‍ കോഹ്ലിക്കു പരുക്കേറ്റിരിക്കാം എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഐപിഎല്ലില്‍ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് താരമായ അദ്ദേഹത്തിന് ഗുജറാത്ത് ലയണ്‍സുമായി കളിക്കേണ്ടതുണ്ട്. അന്ന് കളിക്കാന്‍ വേണ്ടിയായിരിക്കും കോഹ്ലി അവസാന ടെസ്റ്റ് ഒഴിവാക്കിയതെന്നും ഹോഡ്ജ് പറഞ്ഞു.
ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് പരിശീലകനാണ് ഹോഡ്ജ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാർണർ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനോടാണ് കോഹ്ലി നയിക്കുന്ന ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം.