വെടിക്കെട്ടിന് തിരിതെളിഞ്ഞു; ഐപിഎൽ പത്താം പൂരത്തിന് തുടക്കമായി
ഐപിഎൽ പത്താം പൂരത്തിന് തുടക്കമായി
ക്രിക്കറ്റ് ആരാധകരെ പുളകം കൊള്ളിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം എഡിഷന് ഹൈദരബാദിൽ തുടക്കമായി. കായിക താരങ്ങള്‍ക്കൊപ്പം ബിസിസിഐ അധികൃതരും ചടങ്ങിലെത്തി.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ മൽസരം നടക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ബംഗളൂരു റോയൽ ചലഞ്ചേഴ്സും സൺറൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷമൺ, വിരേന്ദ്രര്‍ സെവാഗ് എന്നിവരെ ആദരിച്ചു.
ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയാണ് സച്ചിൻ തെൻഡുൽക്കറിന് ആദരമർപ്പിച്ചത്. ബിസിസിഐ പ്രസിഡൻറ് സികെ ഖന്ന സൗരവ് ഗാംഗുലിക്കും സെക്രട്ടറി വിരേന്ദ്രര്‍ സെവാഗിനും ആദരമർപ്പിച്ചു.
ബിസിസിയുടെ ഇടക്കാല ഭരണ സമിതി ചെയർമാൻ വിനോദ് റായിയാണ് വിവിഎസ് ലക്ഷമണിന് ആദരമർപ്പിച്ചത്.