Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: ഗുജറാത്തിനെ തരിപ്പണമാക്കി സ്റ്റോക്ക്സ്, ത്രസിപ്പിക്കുന്ന വിജയത്തോടെ പൂ‍നെ മുന്നോട്ട്

ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റിന് പുനെയ്ക്ക് ജയം

IPL 10: ഗുജറാത്തിനെ തരിപ്പണമാക്കി സ്റ്റോക്ക്സ്, ത്രസിപ്പിക്കുന്ന വിജയത്തോടെ പൂ‍നെ മുന്നോട്ട്
പുനെ , ചൊവ്വ, 2 മെയ് 2017 (10:41 IST)
ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റൈസിങ് പുനെ സൂപ്പര്‍ജയന്റിന് അഞ്ച് വിക്കറ്റ് വിജയം. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്സിന്റെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിലായിരുന്നു പൂനെയുടെ ജയം. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്തും അഞ്ചും വിക്കറ്റും ശേഷിക്കെയാണ് പൂനെ മറികടന്നത്. സ്‌കോര്‍: ഗുജറാത്ത് ലയണ്‍സ് 19.5 ഓവറില്‍ 161ന് പുറത്ത്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ് 19.5 ഓവറില്‍ അഞ്ചിന് 167.
 
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ നാലിന് 42 എന്ന നിലയില്‍ പരുങ്ങിയ പൂനെയെ സെ‌ഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്ക്സ് ഏറെക്കുറെ ഒറ്റയ്ക്കാണ് വിജയത്തില്‍ എത്തിച്ചത്. 63 പന്ത് നേരിട്ട ബെന്‍ സ്റ്റോക്ക്സ് ഏഴു ബൗണ്ടറികളും ആറു സിക്‌സറുകളും പറത്തി. 26 റണ്‍സെടുത്ത എം എസ് ധോണിയും പുറത്താകാതെ 17 റണ്‍സെടുത്ത ഡാനിയല്‍ ക്രിസ്റ്റ്യനും സ്റ്റോക്ക്‌സിന് മികച്ച പിന്തുണയാണ് നല്‍കിയത്. ബെന്‍ സ്റ്റോക്ക്സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
 
ടോസ് നേടിയ പുനെ,  ഗുജറാത്ത് ലയണ്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഗുജറാത്ത് ലയണ്‍സിന് വേണ്ടി പതിവുപോലെ ബ്രണ്ടന്‍ മക്കല്ലമാണ് തിളങ്ങിയത്. മക്കല്ലം 46 റണ്‍സെടുത്ത് പുറത്തായി. ഇഷന്‍ കിഷന്‍ 31 റണ്‍സും ദിനേഷ് കാര്‍ത്തിക്ക് 29 റണ്‍സും നേടി. പൂനെയ്‌ക്ക് വേണ്ടി ഉനദ്കത്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടിയപ്പോള്‍. ഗുജറാത്തിന്റെ ബേസില്‍ തമ്പി നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു. 2.5 ഓവര്‍ എറിഞ്ഞ ജയിംസ് ഫോക്‌നര്‍ 30 റണ്‍സും വിട്ടുകൊടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: ആരും കാണാതെ കൗറിനെ തോളുകൊണ്ട് ഉത്തപ്പ ഇടിച്ചു; യുവരാജ് ഇടപെട്ട് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി - വീഡിയോ