‘അമ്മേ നാരായണ ദേവി നാരായണ’, ചിയര്‍ഗേള്‍സിന് പകരം രാമനാമം - ദിഗ്‌വിജയ് സിംഗിന് ട്രോളര്‍മാരുടെ പൊങ്കാല
ദിഗ്‌വിജയ് സിംഗിന് ട്രോളര്‍മാരുടെ പൊങ്കാല
Publish Date: Tue, 28 Mar 2017 (15:53 IST)
Updated Date: Tue, 28 Mar 2017 (16:05 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ക്കിടെ ചിയര്‍ഗേള്‍സിന്റെ നൃത്തം ഒഴിവാക്കി പകരം ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കണമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.
വിവിധ ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ സിംഗിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ വിമര്‍ശനം ശക്തമായി. സോഷ്യല്‍ മീഡിയകള്‍ വിഷയം ഏറ്റെടുക്കുകയും കോണ്‍ഗ്രസ് നേതാവിനെതിരെ കമന്റുകള്‍ നടത്തുന്നുമുണ്ട്.
അതേസമയം, പതിവ് തെറ്റിക്കാതെ സിംഗിനെ ട്രോള്‍ മഴയില്‍ കുളിപ്പിച്ച് എടുത്തിരിക്കുകയാണ് മലയാളി ട്രോളന്‍മാര്‍. ട്രോള്‍ ഗ്രൂപ്പുകളില്‍ ഏറ്റവും ചൂടുള്ള വിഷയമായി മാറിയിരിക്കുകയാണ് ചിയര്‍ഗേള്‍സ് വിവാദം.