കോഹ്‌ലി ബുദ്ധിമാനാണ്, അല്ലെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ പറയുമോ; ഇനിയാണ് വമ്പന്‍ കളി
കളിക്കു മുമ്പെ കോഹ്‌ലി മയപ്പെട്ടു; ഓസീസ് താരങ്ങള്‍ ഞെട്ടലില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇനി സുഹൃത്തുക്കളായിരിക്കില്ല എന്ന നിലപാടില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പിന്നോക്കം പോയതെന്ന് സൂചന.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തനിക്കൊപ്പം കളിക്കുന്ന ഓസീസ് താരങ്ങളുമായുള്ള സൗഹൃദം തുടരും. അതില്‍ ഒരു മാറ്റമുണ്ടാകില്ല. ഓസ്‌ട്രേലിയന്‍ ടീമിലെ ചില വ്യക്തികളോട് മാത്രമാണ് തനിക്ക് വിരോധമുള്ളതെന്നുമാണ് കോഹ്‌ലി ഇന്ന് പറഞ്ഞത്.
ഈ നിലപാട് മാറ്റത്തിന് പിന്നില്‍ വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളാണെന്ന് കോഹ്‌ലിയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഓസീസ് താരങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍ മത്സരങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന് വ്യക്തമായിട്ടുണ്ടെന്നും സൂചനയുണ്ട്.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സുഹൃത്തുക്കളായിരിക്കില്ലെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ ഓസീസ് മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാടില്‍ മയംവരുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രംഗത്തെത്തിയത്.