Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് വഴിയില്‍ നിര്‍ത്തിയ ശേഷം ശുചിമുറിയിലേക്ക് സൗത്തിയുടെ പരക്കം പാച്ചില്‍; രംഗങ്ങള്‍ പകര്‍ത്തി ഹര്‍ഭജന്‍

ബസ് വഴിയില്‍ നിര്‍ത്തിയ ശേഷം ശുചിമുറിയിലേക്ക് സൗത്തിയുടെ പരക്കം പാച്ചില്‍

Tim Southee
മുംബൈ , വ്യാഴം, 20 ഏപ്രില്‍ 2017 (15:23 IST)
ഐപിഎല്‍ പത്താം സീസണ്‍ ആവേശത്തിലേക്ക് കടക്കുകയാണ്. ജയപരാജയങ്ങളുമായി ടീമുകള്‍ മുന്നോട്ട് കുതിക്കുമ്പോഴും ഡ്രസിംഗ് റൂമിലും പുറത്തും രസകരമായ സംഭവങ്ങള്‍ക്ക് യാതൊരു കുറവുമില്ല. മുംബൈ ഇന്ത്യന്‍സ് താരം  
ടിം സൗത്തിക്കുണ്ടായ അനുഭവമാണിപ്പോള്‍ വൈറലായിരിക്കുന്നത്.

മുംബൈ താരങ്ങള്‍ക്കൊപ്പം ബസില്‍ സഞ്ചരിക്കവെ സൗത്തിക്ക് ബാത്ത്‌റൂമില്‍ പോകാനുള്ള ശങ്കയുണ്ടായതാണ് തുടക്കം. പക്ഷേ സംഭവങ്ങളെല്ലാം ഹര്‍ഭജന്‍ സിംഗ് ക്യാമറിയില്‍ പകര്‍ത്തി പുറത്തുവിട്ടതാണ് സാഹചര്യം രസകരമാക്കിയത്.

ബസ് വഴിയരുകില്‍ നിര്‍ത്തിയ ശേഷം സൗത്തി അടുത്തുള്ള ഹോട്ടലിലെ ശുചിമുറിയിലേക്ക് ധൃതിയില്‍ പോകുമ്പോള്‍ ഹര്‍ഭജന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തി. താങ്കള്‍ ഓടേണ്ടതുണ്ട് ടിമ്മി(ടീമില്‍ സൗത്തിയുടെ വിളിപേര്), അല്ലെങ്കില്‍ താങ്കള്‍ പ്രശ്‌നത്തില്‍ അകപ്പെടുമെന്ന് ഭാജി സൗത്തിയോട് പറയുന്നത് ക്യാമറിയില്‍ വ്യക്തമായി കേള്‍ക്കാം.

അദ്ദേഹം എങ്ങോട്ടാണ് പോകുന്നതെന്ന് ആര്‍ക്കെങ്കിലുമറിയാമോ എന്ന ഹര്‍ഭജന്റെ ചോദ്യത്തിന് ടീം അംഗങ്ങളുടെ മറുപടി ചിരി മാത്രമായിരുന്നു. ടീം നായകന്‍ രോഹിത് ശര്‍മ്മയടക്കമുള്ളവര്‍ സൗത്തിയുടെ ശുചിമുറിയിലേക്കുള്ള പരക്കം പാച്ചില്‍ കണ്ട് ചിരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

സൗത്തി തിരികെയെത്തി ബസില്‍ കയറുന്നതും സീറ്റിലിരിക്കുന്നതും ക്യാമറയിലുണ്ട്. എങ്ങനെയുണ്ടായിരുന്നു ടിമ്മി? നല്ലതായിരുന്നോ?'. മോശം ശുചിമുറി അവിടെയുണ്ടായിരുന്നില്ലെന്ന് സൗത്തിയുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ കോഹ്‌ലിപ്പട തരിപ്പണമാകുമോ ?; കിടിലന്‍ ടീമുമായി ഓസ്‌ട്രേലിയ എത്തുന്നു