IPL 10: സിംഹകൂട്ടത്തെ കശാപ്പ് ചെയ്‌ത പന്തിനും സഞ്ജുവിനും ലഭിച്ച ഉപദേശം ഒന്നൊന്നര ഉപദേശമായിരുന്നു
പന്തിനും സഞ്ജുവിനും ലഭിച്ച ഉപദേശം ഒന്നൊന്നര ഉപദേശമായിരുന്നു
Publish Date: Fri, 05 May 2017 (19:13 IST)
Updated Date: Fri, 05 May 2017 (19:25 IST)
ഗുജറത്ത് ലയണ്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെയും മലയാളിതാരം സഞ്ജു വി സാംസണെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനും ഡല്‍ഹി പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രംഗത്ത്.
ഞാന്‍ ബാറ്റ് ചെയ്യുന്നത് നിങ്ങള്‍ കാണാതിരുന്നത് നന്നായി. നിങ്ങളുടെ പ്രകനത്തില്‍ താന്‍ സന്ദുഷ്‌ടനാണെന്നതില്‍ സംശയമില്ല. ആശങ്കകള്‍ ഒന്നുമില്ലാതെ ടീമിനെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ് പന്ത് ബാറ്റ് ചെയ്‌തത്. അടുത്ത മത്സരത്തില്‍ പുറത്താകാതെ പന്ത് മികച്ച ടോട്ടല്‍ കണ്ടെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.
പന്തിന്റെയും സഞ്ജുവിന്റെയും അര്‍ധ സെഞ്ചുറികളാണ് ഗുജറാത്ത് ലയണ്‍സിനെതിരെ ജയം സ്വന്തമാക്കാന്‍ ഡല്‍ഹിയെ സഹായിച്ചത്. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്സറും സഹിതം 97 റണ്‍സാണ് ലയണ്‍സിനെതിരെ പന്ത് നേടിയത്. സ്കോര്‍: ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 208/7. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 17.3 ഓവറില്‍ 214/3.