പഞ്ചാബിന്റെ ബോളർമാർക്ക് മുൻപിൽ ഡൽഹിക്ക് പിടിച്ചു നിൽക്കാനായില്ല. നിശ്ചിത ഓവറിൽ പഞ്ചബ് ഉയർത്തിയ 144 എന്ന വിജയ ലക്ഷ്യത്തെ മറികടക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും ഡൽഹിക്കായില്ല. 20 ഓവriൽ 139 റൺസെടുത്ത ഡൽഹി നാലു റൺസിനാണ് പഞ്ചബിനോട് പരാജയപ്പെട്ടത്.
ഡൽഹി നിരയിൽ ആർക്കും മികവുറ്റ കളി പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ടത് ടിമിനെ കടുത്ത സമ്മർദ്ധത്തിലുമാക്കി. മത്സരത്തിൽ 57 റൺസെടുത്ത ശ്രേയസ് അയ്യർക്ക് മാത്രമാണ് ഡാൽഹി നിരയിൽ അൽപ്പമെങ്കിലും മികവുകാട്ടാനായത്.
അതേ സമയം മത്സരത്തിൽ വിജയച്ചെങ്കിലും മുൻ മത്സരങ്ങളിലെ പോലെ മികച്ച സ്കോറിലെത്താൻ പഞ്ചാബിനും സാധിച്ചില്ല ക്രിസ് ഗെയിലിന്റെ അഭാവം ടീമിന്റെ തുടക്കത്തെ സാരമായി തന്നെ ബാധിച്ചു. തുടക്കത്തിൽ തന്നെ ആരോൺ ഫിഞ്ച് നിരാശപ്പെടുത്തി. 34 റൻസെടുത്ത കരുൺ നായരാണ് പഞ്ചാബ് നിരയിലെ ടോപ്പ് സ്കോറർ.