വെടിക്കെട്ടിന് തുടക്കമിടാന്‍ സെവാഗ് വീണ്ടും; ഐ‌പി‌എല്‍ ആഘോഷം ഗംഭീരമാകും!

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (17:09 IST)
പ്രൊഫഷണല്‍ ക്രിക്കറ്റിനോട് ബൈ പറഞ്ഞ വീരേന്ദര്‍ സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ക്രീസില്‍ എത്തും. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് വീരു എത്തുന്നത്.
 
ഏപ്രില്‍ എട്ടി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലാണ് പഞ്ചാബിന്റെ ഓപ്പണറായി സെവാഗ് കളിക്കുക. ടീം അധികൃതരുടെ തീരുമാനത്തിന് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
 
വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസീസ് താരമെത്തും. ഫിഞ്ചിന് പകരം സെവാഗ് കളിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്കയുണ്ടാക്കിയെങ്കിലും പഞ്ചാബിന്റെ ട്വീറ്റ് യുവ്‌രാജ് സിംഗ് റീ ട്വീറ്റ് ചെയ്തതോടെയാണ് കാര്യത്തില്‍ വ്യക്തത വന്നത്.
 
സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

LSG vs GT: ലഖ്‌നൗവിനെ വീഴ്ത്തി ഗുജറാത്ത്; പ്രസിദ്ധ് കൃഷ്ണ കളിയിലെ താരം

Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്

CSK vs DC: ഒടുവിൽ സഞ്ജു ചേട്ടൻ ഈസ് ബാക്ക്; ചെന്നൈയ്ക്കു ആദ്യ ജയം

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

അടുത്ത ലേഖനം
Show comments