‘അവരെ നയിക്കുന്നത് ഒരു സൂപ്പര്‍ ഹീറോ, അതിനാല്‍ ഐപിഎല്‍ കിരീടം അവര്‍ക്ക്’; കോസ്‌റ്റണ്‍

‘അവരെ നയിക്കുന്നത് ഒരു സൂപ്പര്‍ ഹീറോ, അതിനാല്‍ ഐപിഎല്‍ കിരീടം അവര്‍ക്ക്’; കോസ്‌റ്റണ്‍

വ്യാഴം, 10 മെയ് 2018 (13:54 IST)
ഐപിഎല്‍ പതിനൊന്നാം സീസണിലെ രാജാക്കന്മാര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ടീം പരിശീലകനും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് മെന്ററുമായ ഗാരി കേസ്റ്റണ്‍.

ഐപിഎല്‍ മത്സരങ്ങളില്‍ ആര് ജയം നേടുമെന്ന് പറയാന്‍ കഴിയില്ല. നിലവിലെ മികവ് പരിഗണിച്ചാല്‍ ചെന്നൈയ്‌ക്കാകും മുന്‍‌ഗണന. ധോണിയുടെ നായകമികവും സാമിപ്യവുമാണ് അവര്‍ക്ക് മുതല്‍ കൂട്ടാകുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച ടീം ചെന്നൈ ആണെന്നും കോസ്‌റ്റണ്‍ വ്യക്തമാക്കി.

ഇപ്രാവശ്യം ധോണി തുടരുന്ന മികച്ച പ്രകടനത്തെ എല്ലാവരും പുകഴ്‌ത്തുന്നുണ്ട്, എന്നാല്‍ അതില്‍ വലിയ അത്ഭുതമില്ല. ഗ്രൌണ്ടില്‍ എന്നും അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ള താരമാണ് അദ്ദേഹം. തന്ത്രങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ ചെന്നൈ ക്യാപ്‌റ്റന് അതിയായ മിടുക്കുണ്ടെന്നും കോസ്‌റ്റണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഐ പി എല്ലിൽ ഇഷൻ കിഷന്റെ താരോദയം