Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിൻ എന്നെയും എന്റെ നാട്ടുകാരെയും അത്ഭുതപ്പെടുത്തിയെന്ന് റാഷിദ് ഖാൻ

സച്ചിൻ എന്നെയും എന്റെ നാട്ടുകാരെയും അത്ഭുതപ്പെടുത്തിയെന്ന് റാഷിദ് ഖാൻ
, ചൊവ്വ, 29 മെയ് 2018 (12:53 IST)
ഐ പി എൽ ഈ സീസണിലെ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമയിരുന്നു റാഷിദ് ഖാൻ എന്ന അഫഗാനിസ്ഥൻ താരം സൺ‌റൈസസ് ഹൈദരാബാദിനു വേണ്ടി താരം എറിഞ്ഞിട്ടത് 21 വിക്കറ്റുകളാണ്. ടീമിനെ ഫൈനലിൽ എത്തിച്ചതിൽ താരത്തിന്റെ പങ്ക് ചെറുതല്ല. 19 വയാസ് മാത്രമാണ് ഈ വിക്കറ്റ് വേട്ടക്കാരന്റെ പ്രായം. 
 
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരിൽ രണ്ടാം സ്ഥാനത്താണ് റാഷിദ് ഖാൻ. താരത്തിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. ട്വന്റി20 ഫോർമാറ്റിലെ തന്നെ ഏറ്റവും മികച്ച ബോളറാണ് റാഷിദ് ഖാൻ എന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ റാഷിദിന്റെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ചത്. 
 
‘എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് റാഷിദ് ഖാൻ ഒരു മികച്ച സ്പിന്നറാണ് എന്നാണ്. പക്ഷെ ഇപ്പോഴെനിക്ക് മടിയില്ലാതെ പറയാനാകും റാഷിദ് ലോകത്തിലെ തന്നെ ട്വന്റീ20 ഫോർമാറ്റിലെ മികച്ച സ്പിന്നറാണ്. മികച്ച ബറ്റ്സ്മാൻ കൂടിയാണ് റാഷിദ്‘‘ എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.
 
എന്നാൽ സച്ചിന്റെ ട്വീറ്റ് കണ്ട് ഞാൻ ഞെട്ടിപോയി എന്നാണ് റാഷിദ് പറയുന്നത്. കൊൽക്കത്തയുമായുള്ള മത്സരത്തിനു ശേഷം ബസ്സിൽ മടങ്ങുമ്പോൾ സുഹൃത്താണ് സച്ചിന്റെ ട്വീറ്റ് കാണിച്ചു തരുന്നത്. എന്നാൽ എന്താണ് ഇതിനു മറുപടിയായി ട്വീറ്റ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് റാഷിദ് പറഞ്ഞു.  
 
സച്ചിനെ പോലെയുള്ള ആളുകളുടെ അഭിനന്ദനം യുവതാരങ്ങൾക്ക് ഏറെ പ്രചോദനമണ് എന്ന് റാഷിദ് ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മുക്കിലും മൂലകളിലുമെല്ലാം സച്ചിൻ പ്രശസ്തമാണ് എന്നും അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് എന്റെ നാട്ടുകാരെയും അത്ഭുതപ്പെടുത്തി എന്നും റാഷിദ് കൂട്ടിച്ചേർത്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി പ്രധാനമന്ത്രിയാകുമോ ?; ആവശ്യവുമായി സംവിധായകന്‍ - ഏറ്റുപിടിച്ച് ആരാധകര്‍