Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

‘താങ്കള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും തെറിവിളിയും പൊങ്കാലയുമാണല്ലോ’; ബിന്നി വീണ്ടും നാണക്കേടില്‍

‘താങ്കള്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും തെറിവിളിയും പൊങ്കാലയുമാണല്ലോ’; ബിന്നി വീണ്ടും നാണക്കേടില്‍

chennai super kings
പൂനെ , ശനി, 21 ഏപ്രില്‍ 2018 (12:52 IST)
ഇന്ത്യക്കായി വളരെക്കുറച്ചു മത്സരങ്ങള്‍ മാത്രമാണ് സ്‌റ്റുവര്‍ട്ട് ബിന്നി കളിച്ചിട്ടുണ്ട്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനോ ഫോം നിലനിര്‍ത്താനോ അദ്ദേഹത്തിനായില്ല. എന്നാല്‍, ആരാധകരുടെ പരിഹാസത്തിന് ബിന്നി നിരവധി പ്രാവശ്യം ഇരായായി.

വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലായിരുന്നു ബിന്നി നാണക്കേടിന്റെ പുതിയ റേക്കോര്‍ഡ് എഴുതി ചേര്‍ത്തത്.

ചെന്നൈയുടെ ഇന്നിംഗ്‌സിലെ ആദ്യ പന്ത് നോബോള്‍ എറിഞ്ഞാതാണ് രാജസ്ഥാന്‍ താരമായ ബിന്നിക്ക്
ഐപിഎല്ലിലെ നാണക്കെട്ട റെക്കോര്‍ഡ് സമ്മാനിച്ചത്.

ആദ്യ പന്ത് നോബോള്‍ എറിഞ്ഞാണ് ബിന്നി തുടങ്ങിയത്. വീണ്ടും പന്ത് എറിയേണ്ടി വന്നപ്പോള്‍ ഷെയ്‌ന്‍ വാട്‌സണ്‍ അദ്ദേഹത്തെ ബൌണ്ടറി കടത്തുകയും ചെയ്‌തു.

കഴിഞ്ഞ ഐ പി എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് - ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ ജയന്ത് യാദവ് ആദ്യ പന്ത് നോബോള്‍ എറിഞ്ഞിരുന്നു. ഇതിനു ശേഷമാണ് ബിന്നിയും അതേ രീതി പിന്തുടര്‍ന്ന് പരിഹാസം ഏറ്റുവാങ്ങിയത്.

മത്സരത്തില്‍ ബിന്നിയെ ചെന്നൈ ബാറ്റ്‌സ്‌മാന്മാര്‍ കടന്നാക്രമിച്ചു. രണ്ട് ഓവറില്‍ 33 റണ്‍സാണ് ബിന്നി വഴങ്ങിയ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോളിങ്ങിലെ ഇതിഹാസങ്ങളെ ഞെട്ടിച്ച് ശ്രേയസ്സിന്റെ നേട്ടം