Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിങ്ങിലെ ഇതിഹാസങ്ങളെ ഞെട്ടിച്ച് ശ്രേയസ്സിന്റെ നേട്ടം

വർത്ത കായിക ക്രിക്കറ്റ് ഐ പി എൽ ശ്രേയസ് രാജസ്ഥാൻ റൊയൽ‌സ് news Sports cricket IPL Sreyas Gopal Rajasthan Royals
, ശനി, 21 ഏപ്രില്‍ 2018 (11:01 IST)
ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബോളർമാർ ഐ പി എല്ലിൽ മാറ്റുരക്കുന്നുണ്ട്. എന്നാൽ അവർക്കൊന്നും സ്വന്തമാക്കാൻ കഴിയാത്ത അപൂർവ്വ നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയണ് രാജസ്ഥാൻ റോയൽ‌സിന്റെ ഓൾ‌റൌണ്ടറായ ശ്രേയസ് ഗോപാൽ. ഏറ്റവും മികച്ച ഇക്കണോമി റേറ്റുള്ള ബോളർ എന്ന നേട്ടമാണ് ശ്രേയസ്സ് സ്വന്തമാക്കിയിരിക്കുന്നത് 5.77 ആണ് ശ്രേയസിന്റെ ഇക്കോണമി റേറ്റ്.
 
ലീഗിലെ മറ്റു  ബോളർമാരുടെ പ്രകടനം താരതമ്യം ചെയ്താൽ തന്നെ ശ്രേയസ്സിന്റെ നേട്ടവും മികവും വ്യകതമാകും. ഷെയ്ന്‍ വോട്സൻ മുത്തയ്യ മുരളീധരൻ അനില്‍ കുംബ്ലെ സ്‌റ്റെയിൻ തുടങ്ങി മുൻ‌നിര ബോളർമാരിലാർക്കും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്
 
അഞ്ച് മത്സരങ്ങളിൽ 18 ഓവറിൽ വേറും 103 റൺസ് മാത്രമാണ് താരം വഴങ്ങിയിട്ടുള്ളത്. നേരത്തെ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ 20 റൺസ് മാത്രം വഴങ്ങി ശ്രേയസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം